KeralaNEWS

കൊല്ലം കുണ്ടറയില്‍  ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കുണ്ടറയില്‍  ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്.
മാമൂടിനും കേരളപുരത്തിനും ഇടയില്‍ വെച്ചാണ് സംഭവമുണ്ടായത്. പുനലൂര്‍ കൊല്ലം മെമുവാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചത്.

കൊല്ലം – ചെങ്കോട്ട റെയില്‍ പാതയില്‍ രാത്രി 8.50നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിനു മുന്നില്‍ ചാടിയതാണോയെന്ന സംശയവും ഉയരുന്നുണ്ട്. അപകമുണ്ടായ ഉടൻ ട്രെയിൻ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.

 

Signature-ad

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Back to top button
error: