കാസർകോട്:പാണത്തൂരില്‍ വീടിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.അപകടങ്ങള്‍ തുടര്‍ക്കഥയായ പാണത്തൂര്‍ പരിയാരത്താണ് വീണ്ടും അപകടം നടന്നത്.
മംഗലാപുരത്ത് നിന്നും ഡീസല്‍ കയറ്റി ചെമ്ബേരിയിലെ പുതിയ പെട്രോള്‍ പമ്ബിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.