KeralaNEWS

കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകർ

പയ്യന്നൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍.
നഗരസഭയിലെ 44-ാം വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുമ്ബോഴാണ് പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം ലഭിച്ചത്.
ഹരിതകര്‍മസേനാ പ്രവര്‍ത്തകരായ ടി.രമ, എം.മണി, കെ.വിമല, കെ.രാജലക്ഷ്മി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നു. ഉടൻതന്നെ പ്രവര്‍ത്തകര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.ദാക്ഷായണിയെ വിവരം അറിയിച്ച്‌ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി.

Back to top button
error: