കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം ജില്ലയില്‍ നിലമേല്‍ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 22നാണ് ടാപ്പിംഗ് തൊഴിലാളിയായ റാഫിയുടെ മുഖത്ത് കാട്ടുപൂച്ചയുടെ കടിയേറ്റത്.കടിയേറ്റതിനു പിന്നാലെ വാക്സിൻ എടുത്തിരുന്നു.എന്നാൽ പേവിഷബാധ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 12 ന് പാരിപ്പിള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജൂണ്‍ 14 ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നയച്ച സാമ്ബിളിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.