KeralaNEWS

പത്തനംതിട്ടയിൽ പന്നിപ്പടക്കം ഉപയോഗിച്ച്‌ മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട:തണ്ണിത്തോട് പൂച്ചക്കുളം വനത്തില്‍ പന്നിപ്പടക്കം ഉപയോഗിച്ച്‌ മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

തേക്കുതോട് താഴേപൂച്ചക്കുളം ചരിവുപറമ്ബില്‍ എസ് സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്.ഒളിവിലായിരുന്ന പ്രതി വടശ്ശേരിക്കരയില്‍ വച്ച്‌ കീഴടങ്ങുകയയിരുന്നു.

 

Signature-ad

പ്രതി മ്ലാവിന്റെ മാംസം കടത്താന്‍ ഉപയോഗിച്ച ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും മലയാലപ്പുഴ, തണ്ണിത്തോട് എന്നിവിടങ്ങളില്‍ നിന്നും ഗുരുനാഥന്‍മണ്ണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അലി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജയകുമാര്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ നീലിപിലാവ് കോയിക്കലേത്ത് വീട്ടില്‍ കെ കെ അംബുജാക്ഷന്‍, ചിറ്റാര്‍ തെക്കേക്കര പുളിമൂട്ടില്‍ പി പി രാജന്‍ എന്നിവരെയും തുടര്‍ന്ന് അനില്‍കുമാര്‍ എന്നയാളിനെയും വടശ്ശേരിക്കര ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും വേട്ടയാടിയ മ്ലാവിന്റെ ഇറച്ചിയും പന്നിപ്പടക്കവും മ്ലാവിറച്ചി കടത്താനുപയോഗിച്ച സ്‌കൂട്ടറും വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Back to top button
error: