തൃശൂര്‍: ഒൻപതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 73 വര്‍ഷം തടവും 185000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദ് എന്ന ഉണ്ണിമോനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരൻ എന്ന കണ്ടെത്തി ശിക്ഷ വിധിച്ചത്.
2018- ലാണ് കേസിനസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ ടെറസ്സിലും, കഞ്ഞിപ്പുരയിലും വച്ച് 9 വയസുകാരിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പ്രതിയെ കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.
വാടാനപ്പള്ളി ഇൻസ്‌പെക്ടര്‍ കെ ആര്‍ ബിജുവാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്