IndiaNEWS

അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് ​ഗവർണർ; വകുപ്പ് കൈമാറ്റം അംഗീകരിച്ചു

ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് തമിഴ്നാട് ​ഗവർണർ. വകുപ്പ് കൈമാറ്റം അംഗീകരിച്ചിരിക്കുകയാണ് തമിഴ്നാട് ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്ന് ​ഗവർണർ വ്യക്തമാക്കി. വകുപ്പ് വിഭജിച്ച് നൽകി രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറും.

Back to top button
error: