IndiaNEWS

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച ജീവനോടെ കത്തിച്ചു

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച ജീവനോടെ കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

അമര്‍നാഥ് എന്ന 15കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.സൈക്കിളില്‍ ട്യൂഷനു പോയി മടങ്ങിവരുമ്ബോള്‍ അക്രമിസംഘം കുട്ടിയെ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ഉടൻ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

 

Signature-ad

അമര്‍നാഥിന്റെ സഹോദരിയെ ഉപദ്രവിച്ചിരുന്ന ആണ്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിക്കായി പൊലീസ്  അന്വേഷണം തുടങ്ങി.

Back to top button
error: