തിരുവനന്തപുരം:പൊലീസുകാരനെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.
ടെലികമ്മ്യൂണിക്കേഷന്‍സ് സിപിഒ ആര്‍ ബിജുവിനാണ് ഇന്ന് രാവിലെ മര്‍ദനമേറ്റത്.തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍ വച്ചാണ് സംഭവം.വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്.
ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സഹോദരന്‍ സുന്ദരന്‍, അഖില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.വീട് അക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും ഇയാളെ മര്‍ദിച്ചതിന് മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം, ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ്തല നടപടികള്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.