KeralaNEWS

ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളിയേകി ട്രെയിനെത്തി

ഇടുക്കി:റെയില്‍ ഗതാഗതം അന്യമായ ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളിയേകി അതിര്‍ത്തിയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ബോഡിനായ്ക്കന്നൂരില്‍ ട്രെയിൻ എത്തി.
ചെന്നൈ സെൻട്രല്‍- ബോഡിനായ്ക്കന്നൂർ എക്‌സ്പ്രസിന്റെ ആദ്യ യാത്ര കേന്ദ്രമന്ത്രി എല്‍. മുരുകൻ ഫ്ളാഗ് ഓഫ് ചെയ്തു. പുഷ്പഹാരമണിയിച്ചും ആര്‍പ്പുവിളികളോടെയുമാണ് നാട്ടുകാര്‍ ട്രെയിനിനെ വരവേറ്റത്. ട്രെയിൻ നമ്ബര്‍ 06702 തേനി- മധുര അണ്‍ റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിൻ രാത്രി 8.45ന് പുറപ്പെട്ടു.
ബോഡിനായ്ക്കന്നൂരില്‍ ട്രെയിൻ എത്തുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്ന് മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്കും ഇനി യാത്ര എളുപ്പമാകും. ബോഡി നായ്ക്കന്നൂര്‍- ചെന്നൈ സെൻട്രല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വ്വീസ് നടത്തും.

Back to top button
error: