KeralaNEWS

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ

എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങിയ കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) പിടിയിലായത്.
തലവടി സ്വദേശിയായ വാളംപറമ്ബില്‍ ഗോപകുമാറില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 90,000 രൂപ വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഗോപകുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
മൂന്നുവര്‍ഷമായി നാട്ടില്‍നിന്നു മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.എടത്വാ പോലീസാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: