ലക്നൗ:ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ വീടിന് തീപിടിച്ച് അമ്മയും അഞ്ച് കുഞ്ഞങ്ങളും വെന്തുമരിച്ചു.ഉര്‍ധ ഗ്രാമത്തില്‍ ഇന്നലെ രാത്രി വൈകിയാണ് സംഭവം.
വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.പിന്നീട് അഗ്‌നിശമന സേനാ സംഘം സ്ഥലത്തെത്തി തീയണക്കുകയും മരിച്ചവരെ പുറത്തെടുക്കുകയായിരുന്നു. സംഗീത(38) മക്കളായ ബാബു (1), ഗീത (2), റീത്ത (3), ലക്ഷ്മിന (9), അങ്കിത് (10) എന്നിവരാണ് മരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. സംഭവസമയത്ത് ഭര്‍ത്താവും അച്ഛനും അമ്മയും പുറത്ത് ഉറങ്ങുകയായിരുന്നെന്നും ഭാര്യയും കുട്ടികളും വീടിനുള്ളിലുമായിരുന്നെന്നും പോലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും മരിച്ച കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.