KeralaNEWS

നെയ്യാറിലെ പ്രിയപ്പെട്ട കാഴ്ചകൾ

ൺഡേ പിക്‌നിക്കിന് പോകാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്.
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലുക്കിലും തമിഴ്നാട്ടിലെ മുണ്ടൻതുറൈ ടൈഗർ റിസർവിലുമായാണ് നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുർശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ സ്ഥലം 1958ൽ ആണ് ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.
മരങ്ങൾ നിറഞ്ഞ മലനിരകളും, മുതലവളർത്തുകേന്ദ്രവും, ലയൺ സഫാരി പാർക്കും, മാൻ പാർക്കും മുതൽ സമുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയർന്ന് നിൽക്കുന്ന അഗസ്ത്യകൂടം വരെ നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു.
തുഴഞ്ഞ് പോകാവുന്ന ബോട്ടി‌ൽ യാത്ര ചെയ്ത് ഇവിടുത്തെ മാൻ പാർക്ക് സന്ദർശിച്ചതിന് ശേഷം നിബിഢ വനത്തിലൂടെയുള്ള ട്രെക്കിംഗ് നടത്താം. ഈ യാത്രയിൽ മുതലവളർത്ത് കേന്ദ്രവും ലയൺ സഫാരി പാർക്കും സന്ദർശിക്കാം.2.5 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന മുതലവളർത്തുകേന്ദ്രമാണ് മറ്റൊരു പ്രത്യേകത.
ട്രെക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ്, എലിഫന്റ് സഫാരി എന്നിവ ഇവിടെ ആസ്വദിക്കാം. നെയ്യാർ നദിയിൽ മുല്ലയാർ, കല്ലാർ എന്നീ ചെറു നദികൾ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.

Back to top button
error: