മലപ്പുറം: താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ.ദിവസവേതനാടിസ്ഥാനത്തിലാ ണ് നിയമനം.ജൂണ്‍ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും.
സര്‍ക്കാര്‍ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്സിങ് കോഴ്സ് ജയിച്ച് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയവര്‍ക്ക് സ്റ്റാഫ് നഴ്സ് അഭിമുഖത്തിനും പ്ലസ് ടു , കമ്ബ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവര്‍ക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ അഭിമുഖത്തിലും പങ്കെടുക്കാം.
യോഗ്യരായവര്‍ ബന്ധപ്പെട്ട അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂര്‍ മുമ്ബ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0483 2734866