LIFEMovie

സെറീനയുടെ ‘ഉടായിപ്പ്’ കൈയോടെ പൊക്കി പ്രേക്ഷകർ! ‘പിടിവള്ളി’ ടാസ്‍കില്‍ ജയിച്ചത് കള്ളക്കളി നടത്തിയെന്ന് ആരോപണം

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ടിക്കറ്റ് ടു ഫിനാലെ അവസരം ലഭിക്കാനുള്ള ടാസ്‍കാണ് ഈ വാരം നടന്നുകൊണ്ടിരിക്കുന്നത്. ‘പിടിവള്ളി’ എന്ന് പേരിട്ടിരുന്ന ഒരു ടാസ്‍കായിരുന്നു ആദ്യത്തേത്. നീളമുള്ള ഒരു കയറിലെ പിടിവിടാതിരിക്കുകയെന്നതായിരുന്നു ടാസ്‍കിൽ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറിൽ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തിൽ മാർക്ക് ചെയ്‍തിരുന്നു. കയറിലുള്ള ‘പിടിവിട്ടാൽ’ പുറത്താവുന്ന ടാസ്‍കിൽ ആദ്യം പുറത്താവുന്നയാൾക്ക് ഒരു പോയിൻറും അവസാനം വരെ പിടിച്ചുനിൽക്കുന്നയാൾക്ക് 10 പോയിൻറുകളുമാണ് ലഭിക്കുമായിരുന്നത്. 10 പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു. എന്നാൽ ഇത് കള്ളക്കളിയാണ് എന്ന വിമർശനവുമായി എത്തിരിയിരിക്കുകയാണ് പ്രേക്ഷകർ.

കയറിലെ കറുത്ത ഭാഗത്തിൽ നിന്ന് സെറീന പിടിവിട്ടിരുന്നുവെന്നാണ് പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. കള്ളക്കളി വ്യക്തമാക്കുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. നേരത്തെ ക്യാപ്റ്റൻസി സ്ഥാനം ലഭിക്കുന്നതിനുള്ള ടാസ്‍കിൽ കണ്ണുമൂടിയിട്ടും കണ്ണുകാണാമായിരുന്നത് വെളിപ്പെടുത്താതിരുന്ന ശോഭയെയും പ്രേക്ഷകർ വിമർശിച്ചിരുന്നു. ഹൗസിൽ കള്ളം പറയാത്തയാളാണ് താനെന്ന സെറീനയുടെ വാദമാണ് ഇല്ലാതായിരിക്കുന്നത് എന്നും പ്രേക്ഷകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Signature-ad

‘പിടിവളളി’ എന്ന ടാസ്‍കിൽ നിന്ന് ആദ്യം പുറത്തായത് മാരാറായിരുന്നു. പിന്നീട് റെനീഷയും. തൊട്ടുപിന്നാലെ വിഷ്‍ണവും ആയിരുന്നു പുറത്തായത്. അഖിൽ- 1, റെനീഷ- 2, വിഷ്‍ണു- 3, ഷിജു- 4, ജുനൈസ്- 5, മിഥുൻ- 6, റിനോഷ്- 7, ശോഭ- 8, നാദിറ- 9, സെറീന- 10 എന്നിങ്ങനെയാണ് പോയന്റ് നില. നാദിറ, ജുനൈസ്, റെനീഷ, വിഷ്‍ണു, ഷിജു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷൻ ലിസ്റ്റിൽ. റിനോഷ്, മിഥുൻ, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാർഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സെറീന ഇത്തവണ ഡയറക്ട് നോമിനേഷനിലാണ്. ഞായറാഴ്‍ച പുറത്തായെങ്കിലും സീക്രട്ട് റൂമിൽ കഴിഞ്ഞ സെറീനയ്‍ക്ക് വീട്ടിൽ സ്‍ത്രീ പ്രാതിനിധ്യം കുറവായതിന്റെ പേരിൽ ഒരു അവസരം കൂടി ലഭിക്കുകയായിരുന്നു.

Back to top button
error: