ന്യൂഡല്‍ഹി: ജൂണ്‍ 26 മുതല്‍ പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
വിഡിയോ കോണ്‍ഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും.
മുംബൈ-ഗോവ, ബംഗളൂരു-ഹൂബ്ലി, പാറ്റ്ന- റാഞ്ചി, ഭോപ്പാല്‍-ഇന്തോര്‍, ഭോപ്പാല്‍- ജബല്‍പുര്‍ എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് സര്‍വീസ് ഒരുമിച്ച് ആരംഭിക്കാൻ പോകുന്നത്. മുംബൈ-ഗോവ വന്ദേഭാരതിന്റെ ലോഞ്ചിങ് ഒഡീശ ട്രെയിൻ ദുരന്തത്തിന്റെ സാഹചര്യത്തില്‍ മാറ്റി വച്ചിരിക്കുകയായിരുന്നു.
അഞ്ച് വന്ദേ ഭാരത് ട്രെയിനുകളും ഒരുമിച്ച് ഒരേ ദിനം സര്‍വീസ് ആരംഭിക്കുന്നത് ഇതാദ്യമായാണ്.