KeralaNEWS

തെരുവ് നായ്ക്കൾക്ക് പുറമെ മാഹി ടൗണില്‍ മുളളന്‍ പന്നിയുടെ പരാക്രമവും

മാഹി: ടൗണില്‍ മുളളന്‍ പന്നിയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരാക്രമം കാട്ടിയ തെരുവുനായ അഞ്ചു വഴിയാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിച്ചു.

നായയുടെ കടിയേറ്റവര്‍ മാഹി ഗവ. ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. എന്നാല്‍ മുളളന്‍ പന്നിയുടെ മുളളുകള്‍ കൊണ്ടു മുറിവേറ്റ തെരുവുനായയെ പിടികൂടാനായിട്ടില്ല.

 

Signature-ad

ശരീരമാസകലം മുളളുകൊണ്ടു മുറിവേറ്റ തെരുവുനായ വെപ്രാളപാച്ചിലിനിടെ നിരവധി തെരുവുനായ്ക്കളെയും പൂച്ചകളെയും കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു.

 

ജനങ്ങളില്‍ ഭീതിപടര്‍ത്തുന്ന തെരുവുനായയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മാഹി കുന്നുമ്മല്‍ കൂട്ടായ്മ മാഹി മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Back to top button
error: