KeralaNEWS

മാൻകുട്ടിയെ തെരുവ് നായകള്‍ കടിച്ചുകൊന്നു

പാലക്കാട്: മാൻകുട്ടിയെ തെരുവ് നായകള്‍ കടിച്ചുകൊന്നു. പാലക്കാട് അഗളിയിലാണ് സംഭവം.നാലോളം തെരുവുനായകള്‍ ചേര്‍ന്ന് പുള്ളിമാനെ  കടിച്ച്‌ കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം നിലമ്ബൂരിലും പുള്ളിമാനെ തെരുവ് നായകള്‍ ആക്രമിച്ച സംഭവമുണ്ടായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ പുള്ളിമാനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
സമാനമായി കഴിഞ്ഞ ആഴ്ച വയനാട് മാനന്തവാടിയിലും തെരുവനായകള്‍ മാനിനെ കടിച്ച്‌ കൊലപ്പെടുത്തിയിരുന്നു. നായകളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസയിലേയ്‌ക്ക് ഓടിക്കയറിയ പുള്ളിമാൻ പിന്നീട് ചത്തു.

Back to top button
error: