KeralaNEWS

വഴിവിളക്കിന്റ തൂണിൽ നിന്നും  കാൽനട യാത്രക്കാരന് ഷോക്കേറ്റു

പന്തളം:വഴിവിളക്കിന്റ തൂണിൽ നിന്നും ഷോക്കടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.പന്തളം മുടിയൂർക്കോണം കിണറുവിളയിൽ അനൂപ് ( 39) നാണ് ഷോക്കേറ്റത്.ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് പന്തളം കുറുന്തോട്ടയം പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കിന്റെ തൂണിൽ മുട്ടിയപ്പോഴാണ് യുവാവിന് ഷോക്കേറ്റത്.ഇതിലെ നടന്നുപോകുമ്പോൾ അറിയാതെ സ്പർശിച്ചതായിരുന്നു.
വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

Back to top button
error: