TRENDING

സർക്കാർ മേഖലയിൽ പത്ത് വർഷം സേവനം, ഇല്ലെങ്കിൽ ഡോക്ടർമാർക്ക് ഒരു കോടി പിഴ

സംസ്ഥാനത്ത് മെഡിക്കൽ പിജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം പത്തു വർഷം സർക്കാർ മേഖലയിൽ ജോലി ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് ഭാഗമായാണ് സർക്കാർ തീരുമാനം.

സർക്കാർ മേഖലയിൽ സേവനം നടത്താൻ തയ്യാറാവാത്തവർക്ക് ഒരുകോടി രൂപയാണ് പിഴ വിധിക്കുക. മാത്രമല്ല മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നില്ലെന്ന് വിലക്കുകയും ചെയ്യും.

Signature-ad

ഗ്രാമീണ മേഖലയിൽ ജോലിചെയ്യുന്നവർക്ക് നീറ്റ് പരീക്ഷയിൽ ഇളവുകളും പ്രഖ്യാപിച്ചു. കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിചെയ്യുന്ന ഡോക്ടർമാർക്ക് നീറ്റ് പിജി പരീക്ഷയിൽ ഇളവു ലഭിക്കും. രണ്ടു വർഷം ജോലി ചെയ്യുന്നവർക്ക് നീറ്റ് പിജി പരീക്ഷയിൽ 20 പോയിന്റ് ബോണസും മൂന്നുവർഷം ജോലി ചെയ്യുന്നവർക്ക് 30 പോയിന്റ് ബോണസും നൽകും.

Back to top button
error: