LIFEMovie

‘എമ്പുരാൻ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭം; ലൊക്കേഷൻ നോയിഡയിലും ലഡാക്കിലുമെന്ന് റിപ്പോർട്ടുകൾ

മലയാള സിനിമയിൽ എമ്പുരാനോളം ഹൈപ്പ് ഉയർത്തിയിട്ടുള്ള സീക്വലുകൾ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, 2019 ൽ പുറത്തെത്തിയ ലൂസിഫർ തിയറ്ററുകളിൽ വിജയമായ സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് എമ്പുരാൻ. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സാഹചര്യത്താൽ പ്രോജക്റ്റ് മുന്നോട്ട് തള്ളി പോവുകയായിരുന്നു. ചിത്രത്തിൻറെ ലൊക്കേഷൻ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവർത്തകരും. ഈ വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തൻറെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ആരംഭത്തിന് അൽപം കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള അടക്കമുള്ളവർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുക നോയിഡയിലും ലഡാക്കിലുമായി ആയിരിക്കുമെന്നും ശ്രീധർ പിള്ള കുറിക്കുന്നു.

Signature-ad

https://twitter.com/sri50/status/1668090976131481600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1668090976131481600%7Ctwgr%5E3e0c0d8245cb584dfadda1e45920bd0ee0a2944a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsri50%2Fstatus%2F1668090976131481600%3Fref_src%3Dtwsrc5Etfw

എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്

എമ്പുരാൻ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാൽ അതിൻറെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കിൽ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കിൽ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം.

Back to top button
error: