KeralaNEWS

ജൂലൈ മുതല്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവര്‍മാരായി വനിതകളും

തിരുവനന്തപുരം:ജൂലൈ മുതല്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവര്‍മാരായി വനിതകളും.
തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസിലാണ് അടുത്തമാസം മുതല്‍ വനിതാഡ്രൈവര്‍മാര്‍ ജോലിക്ക് കയറുക.
തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്‌ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. ഹെവി ലൈസന്‍സുള്ളവര്‍ പത്തുപേരുണ്ട്. മറ്റുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ഒരുമാസം പരിശീലനം നല്‍കി ഹെവി ലൈസന്‍സ് എടുത്ത് നല്‍കും.
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ഇന്‍സെന്റീവും ലഭിക്കും.

Back to top button
error: