കോഴിക്കോട് : കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണിക്കു സംസ്ഥാനതലത്തില്‍ ചുമതല നല്‍കാനൊരുങ്ങി ബിജെപി.ദേശീയ കമ്മിറ്റിയുടെയാണ് തീരുമാനം.
ദേശീയ നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി ഇന്നും നാളെയും കേരളത്തിലുണ്ടാകും. വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ അദ്ദേഹം സന്ദർശനവും നടത്തും.
അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ വ്യാപകമായ അഴിച്ചുപണി ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് എം.ടി.രമേശ് മാറിയേക്കും. രമേശിനെ ദേശീയ നിര്‍വാഹകസമിതിയിലേക്കു കൊണ്ടുപോകാനാണു നീക്കം. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്.