KeralaNEWS

കോഴിക്കോട് നഗരത്തിൽ രണ്ടു മാസത്തോളം ഗതാഗത നിയന്ത്രണം

കോഴിക്കോട്:നഗരത്തിൽ രണ്ടു മാസത്തോളം ഗതാഗത നിയന്ത്രണം.സി.എച്ച്‌ ഓവര്‍ബ്രിഡ്ജില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മേല്‍പ്പാലം ജൂണ്‍ 13 മുതല്‍ പൂര്‍ണമായും അടച്ചിടും.രണ്ട് മാസത്താളം ഇതുവഴിയുള്ള യാത്ര നിരോധിക്കും.

ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ

  • കല്ലായി ഭാഗത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ ഓയിറ്റി റോഡ്, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴി ക്രിസ്ത്യന്‍കോളേജ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേല്‍പ്പാലം കയറി പോകണം.
  • ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകള്‍ മേല്‍പ്പാലം കയറി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബിഇഎം സ്‌കൂള്‍ സ്റ്റോപ്പ് വഴി പോകണം
  • കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം ജങ്ഷന്‍ കല്ലായി റോഡ് ലിങ്ക് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് റെയില്‍വേ മേല്‍പ്പാലം വഴി പോകണം
  • സിഎച്ച്‌ ഫ്‌ലൈ ഓവര്‍ കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എല്‍ഐസി ജങ്ഷന്‍, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാംഗേറ്റ് കടന്നുപോകണം.
  • നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഗാന്ധിറോഡ് മേല്‍പ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം.
  • പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന് ബീച്ച്‌ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ ഫ്രാന്‍സിസ് റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം
  • മലപ്പുറം, പാലക്കാട്, മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച്‌ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്ഷനില്‍നിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം
  • വയനാട് ഭാഗത്തുനിന്ന് ബീച്ച്‌ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ‍ജങ്ഷനില്നിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം
  • വയനാട് ഭാഗത്തുനിന്ന് ബീച്ച്‌ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം.

Back to top button
error: