ദോഹ:ഖത്തറിലെ പ്രമുഖ ചാനലായ അല്‍ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തം.മുറൈഖ് മേഖലയിലെ ചാനലിന്റെ വെയര്‍ഹൗസിലായിരുന്നു തീപ്പിടുത്തം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തിൽ ആര്‍ക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.സിവില്‍ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.