KeralaNEWS

ബിജെപി നേതാവിന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം:ബി.ജെ.പി മലപ്പുറം ജില്ല മുൻ സെക്രട്ടറി അമ്ബലപ്പടി പുളിക്കല്‍ മേലേമഠത്തില്‍ പുത്തൻവീട്ടില്‍ പി.കെ.മുരളിയുടെ മകൻ ഹരികൃഷ്ണൻ (24) കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു.
കൊല്ലം കൊട്ടിയംപുത്തൂരില്‍ വച്ച് ഹരികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

കൊല്ലത്ത് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹരികൃഷ്ണൻ ശനിയാഴ്ച രാവിലെ 10ഓടെ കൂട്ടുകാരനെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനും മറ്റു നിയമ നടപടികള്‍ക്കും ശേഷം ശനിയാഴ്ച പകല്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും.

 

Signature-ad

മാതാവ്: രോഹിണി. സഹോദരങ്ങള്‍: യദുകൃഷ്ണ, ഭരത്കൃഷ്ണ.

Back to top button
error: