‘പാപ്പച്ചൻ ഒളിവിലാണ്’ സിനിമയിൽ എം.ജി ശ്രീകുമാറും സുജാതയും പാടിയ ആദ്യ വീഡിയോ ഗാനമെത്തി
സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു റിലീസ് ചെയ്തു. ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയ ‘മുത്തുക്കുട മാനം പന്തലൊരുക്കീല്ലേ…? മോഹപ്പെരുന്നാളായി ആരും കാണാന്നിൻ്റെ നെഞ്ചിൽ …’ എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള എം.ജി.ശ്രീകുമാറും സുജാതയും ഒരിടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നു ഈ ഗാനത്തിലൂടെ.
സൈജുക്കുറുപ്പും ദർശനയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ
ഗാനം ആരംഭിക്കുന്നതിനു മുമ്പ് സൈജുക്കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിൻ്റേതായ ഒരു ഡയലോഗുണ്ട്.
‘പുണ്യാളൻ്റെ പെരുന്നാളിന് അമിട്ടു പൊട്ടുന്നതു പോലെയല്ലേ പത്തു പതിനെട്ടു കൊല്ലം അങ്ങു പോയത്.’
ദരശനമുടെ മറുപടി:
‘ഹാ… ഓർക്കാനൊക്കെ രസമുണ്ട്.’
ഈ വാക്കുകളുടെ തുടർച്ചയായിട്ടാണ് ഈ ഗാനരംഗം കടന്നു വരുന്നത്.
ഇവിടെ അത് ഒരു ഓർമ്മയിലേക്കു കടക്കുകയാണ്.
ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഈ ഗാനരംഗത്തിലുns സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
ബാല്യകാല സ്മരണകളുടെ നൊസ്റ്റാൾജിയ പശ്ചാത്തത്തിലുള്ളതാണ് ഈ ഗാനം .അത്തരത്തിലുള്ള ഒരു ഈണമാണ് ഔസേപ്പച്ചൻ ഈ ഗാനത്തിനു നൽകിയിരിക്കുന്നത്.
പാപ്പച്ചൻ്റെ സംഘർഷഭരിതമായ ജീവിതത്തിനിടയിൽ അല്പം റിലാക്സ് നൽകുന്നതായിരിക്കും ഈ ഗാന രംഗം.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അജു വർഗീസ്, വിജയരാ ഘവൻ, ജഗദീഷ്, ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, ശിവജി ഗുരുവായൂർ കോട്ടയം നസീർ,, ജോളി ചിറയത്ത്, വീണാ നായർ, ശരൺ രാജ്, ഷിജു മാടക്കര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഛായാഗ്രഹണം – ശ്രീജിത്ത് നായർ.
എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘പാപ്പച്ചൻ ഒളിവിലാണ്’ ഉടൻ തന്നെ പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.