പാലക്കാട്: രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ.തൃത്താല പരുതൂര്‍ സ്വദേശി പാക്കത്ത് ജമാലിനാണ് നാലായിരം രൂപ പിഴയടയ്ക്കാനായി നോട്ടീസ് വന്നത്.
വാഹനത്തിന്റെ ഇൻഷുറൻസ്, പൊലൂഷൻ എന്നിവയിലെ പ്രശ്നങ്ങള്‍ക്കായി നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്.എന്നാൽ
ജമാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ യമഹ ജി.എല്‍.എക്സ് എന്ന ബൈക്ക് പുറത്തെടുത്തിട്ടില്ല.
ഇതിനിടെയാണ് തൃശൂര്‍ ഒല്ലൂരിലെ ആര്.ടി.ഒ എൻഫോഴ്സ്മെന്റിൽ നിന്നും നോട്ടീസ് എത്തിയിരിക്കുന്നത്.