KeralaNEWS

മറുനാടൻ മലയാളി യുട്യൂബ് ചാനലിനെതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ

റുനാട്ടിൽ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും എതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ.

“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

 

Signature-ad

മറുനാടന്‍ മലയാളി ചാനലിനെതിരായ പി.വി അന്‍വറിന്‍റെ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എംഎല്‍എ ചാനലിനെതിരെ തിരിഞ്ഞതിനു ശേഷം എംഎൽഎയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഷാജന്‍ സ്കറിയയും രംഗത്തെത്തിയിരുന്നു.

പി വി അൻവർ എംഎൽഎയുടെ കുറിപ്പ്
“മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത നിരവധി സാധാരണക്കാരുണ്ട്‌.നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നവരുണ്ട്‌.അതിന് പോലും കഴിയാത്ത ആളുകളുണ്ട്‌.അവരോടൊക്കെ ചിലത്‌ പറയാനുണ്ട്‌.
ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട്‌ വരണം..
നിയമനടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിൽ അതിന് തയ്യാറാവണം.അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും,സംരക്ഷണവും നമ്മളൊരുക്കും.കൂട്ടായ ഒരു പ്രവർത്തനം ഇക്കാര്യത്തിൽ ഉണ്ടാവണം.അങ്ങനെ തയ്യാറായി വരുന്ന ഓരോരുത്തരേയും എന്ത്‌ വിലകൊടുത്തും നമ്മൾ സംരക്ഷിക്കും.
നിലവിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌..
നിങ്ങളുടെ പരാതികളുടെ നിലവിലെ വിവരങ്ങൾ ഞങ്ങളെ അറിയിക്കണം.കേസ്‌ നടക്കുന്നുണ്ടെങ്കിൽ,അതിന്റെ വിവരങ്ങൾ ലഭ്യമാക്കണം.
ഈ വിഷയത്തിൽ,കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട്‌ ഡീറ്റെയിൽസ്‌ ഉടനെ തന്നെ പ്രസിദ്ധീകരിക്കും.
നിയമപരമായി തന്നെ മുൻപോട്ട്‌ പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ട്‌.ഒടുക്കം കണ്ടിട്ട്‌ തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത്‌ വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും.ഇനി ഒരു നിരപരാധിയുടെ ജീവിതവും വച്ച്‌ ഇവനൊന്നും പന്തുകളിക്കരുത്‌.
ധൈര്യമായി ഇരകളായവർ മുൻപോട്ട്‌ വരിക..
നിങ്ങൾ ഒറ്റയ്ക്കല്ല..
നന്മയുള്ള ഒരു സമൂഹം,ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ട്‌..
ഞങ്ങൾ,നിങ്ങളെ
ചേർത്ത്‌ നിർത്തും..

Back to top button
error: