NEWS
മലയാളികളുടെ പ്രിയ സംവിധായകൻ കിംകി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു
ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു. ലാത്വിയയിൽ ആയിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ ആയിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്ചയാണ് മരിച്ചത്.
ഐ എഫ് എഫ് കെയിലെ പ്രിയ സംവിധായകനാണ് കിം കി ഡുക്ക്. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ കിം കി ഡുക്കിന് ലഭിച്ചിട്ടുണ്ട്.2004ൽ മികച്ച സംവിധായകനുള്ള രണ്ടു പുരസ്കാരങ്ങൾക്ക് കിം കി ഡുക്ക് അർഹനായി. ബെർലിൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ചു. വെനീസ് ചലച്ചിത്രോത്സവത്തിൽ ത്രീ അയേൺ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
1960 ഡിസംബർ 20ന് ദക്ഷിണകൊറിയയിലാണ് ജനനം.കഥാപാത്രങ്ങളുടെ വ്യക്തി കേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.