പത്തനംതിട്ട:നദികൾക്കും നാൽക്കവലകൾക്കും ക്ഷാമമില്ല പത്തനംതിട്ടയിൽ.അച്ചൻകോവിൽ,പമ് പ, മണിമല തുടങ്ങി മൂന്നു നദികളാണ് കിലോമീറ്ററുകളുടെ വിത്യാസത്തിൽ ജില്ലയിലൂടെ ഒഴുകുന്നത്.ജില്ലയുടെ ദാഹം
അകറ്റുന്നതോടൊപ്പം 2018,2019 വർഷങ്ങളിലെ പ്രളയത്തിന് മുഖ്യപങ്ക് വഹിച്ചതും ഈ നദികളായിരുന്നു.പ്രവാസികൾ ഏറ്റവും കൂടുതലുള്ള ജില്ലയിൽ വിദേശപണം ഒഴുകിയെത്തിയതോടെ നാട് അക്ഷരാർത്ഥത്തിൽ മാറി.ഇന്ന് എവിടെ നോക്കിയാലും നഗരത്തിന്റെ പ്രതീതി.അതിനനുസരിച്ച് ഫ്ലൈ ഓവറുകളും പാലങ്ങളും വേണം.പത്തനംതിട്ട അബാൻ ജംക്ഷനിലെ ഫ്ലൈ ഓവർ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയതാണ്.പക്ഷെ ഇപ്പോഴും എയറിലാണെന്നു മാത്രം.പമ്പാ നദിക്ക് കുറുകെ കോഴഞ്ചേരിയിലും റാന്നി
യിലും ആരംഭിച്ച രണ്ടാമത്തെ പാലങ്ങളുടെ നിർമാണവും ഇങ്ങനെ തന്നെ.ബീമുകൾ പല വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്നു എന്നത് തന്നെ വലിയ നേട്ടമാണ്.
പത്തനംതിട്ട നഗരത്തിലെ ഫ്ളൈ ഓവര്‍ എയറില്‍ നില്‍ക്കുമ്ബോള്‍ കോഴഞ്ചേരി, റാന്നി ടൗണുകളിലെ പുതിയ പാലത്തിന്റെ കാര്യവും മറ്റൊന്നല്ല.പണി തുടങ്ങി നാലു വര്‍ഷമായിട്ടും പാലം നാലു കാലില്‍ ആയില്ല! .ഉദ്ഘാടന സമയം വരെ പ്രഖ്യാപിച്ചാണ് പാലങ്ങളുടെ നിര്‍മാണം ആരംഭിച്ചത്.ഇതിനിടെ നിരവധി കരാറുകാര്‍ മാറി വന്നു. പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ രണ്ടോമൂന്നോ തവണയാണ് ടെണ്ടര്‍ ചെയ്തത്.
2018 ലാണ് റാന്നി, കോഴഞ്ചേരി പുതിയ പാലങ്ങളുടെ നിര്‍മാണം തുടങ്ങിയത്. ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ പാലം നിര്‍മാണം കുരുങ്ങി. റോഡിനായുള്ള സ്ഥലമേറ്റെടുപ്പിലേക്ക് കടന്നതോടെ പരാതികളും കേസുകളും തുടങ്ങി.ഫലമോ രണ്ടു പാലങ്ങളും ഇന്നും എയറിൽ തന്നെ.
പാലം നിർമാണത്തിനും സമീപന റോഡിനും ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് കരാറുകാരൻ പാലം നിർമാണം നിർത്തിവയ്ക്കാൻ കാരണം. പിന്നാലെ കരാർ റദ്ദാക്കാൻ തീരുമാനമെടുത്ത് കിഫ്ബി കെആർഎഫ്ബി ജില്ലാ വിഭാഗത്തെ അറിയിക്കുകയും ചെയ്തിരുന്നു.
റാന്നിയിൽ പമ്പാനദിയിലെ പെരുമ്പുഴ ബോട്ടുജെട്ടി കടവിനെയും ഉപാസനക്കടവിനെയും ബന്ധിപ്പിച്ച് നാലു വർഷം മുൻപാണ് റാന്നി സമാന്തര പാലത്തിന്റെ നിർമാണം തുടങ്ങിയത്. പെരുമ്പുഴ കരയിലെ 3 തൂണുകളുടെ നിർമാണം പൂർത്തിയായി. ഈ തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചു. പേട്ട കരയിലെ 2 തൂണുകളുടെ പണി ഭാഗികമായി തീർന്നു. ഇനി രണ്ടെണ്ണം പണിയാനുണ്ട്. നദിയിലെ തൂണുകളുടെ നിർമാണവും പാതിവഴിയിലെത്തി നിൽക്കുകയാണ്. 369 മീറ്റർ നീളമുള്ള ആർച്ച് പാലം നിർമിക്കുകയാണ് പദ്ധതി. 11.05 മീറ്ററാണ് വീതി.
നിർദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 344 മീറ്ററാണ് നീളം. കോഴഞ്ചേരി വൺവേ റോഡിലെ വണ്ടി പ്പേട്ടയ്ക്കു മുന്നിൽ നിന്നും ആരംഭിച്ച് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡിൽ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന.
2018 ഡിസംബർ 27ന് നിർമ്മാണം ആരംഭിച്ചു. രണ്ട് സ്പാനിന്റെയും ആർച്ചിന്റെയും കോൺക്രീറ്റ് കഴിഞ്ഞു ആകെ ആവശ്യമായ 5 തൂണുകളും പൂർത്തിയായി.പക്ഷെ പാലം എന്ന സ്വപ്നം ഇപ്പോഴും അക്കരയിക്കരെ നിൽക്കുകയാണ്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ മണ്ഡലത്തിലാണ് പാലം.