
മഴക്കാല സീസൺ മുൻനിർത്തി കൊങ്കണ്‍ റൂട്ടിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തി.ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പുതിയ ടൈംടേബിള്‍. 24 ട്രെയിനുകളുടെ സമയക്രമമാണ് റെയില്‍വേ പുനഃക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം- ഹസ്രത് നിസാമുദീന്‍, എറണാകുളം ജങ്ഷൻ – പൂനെ ജങ്ഷൻ എക്സ്പ്രസ്, എറണാകുളം ജങ്ഷൻ- ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രല്‍- നേത്രാവതി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. മണ്‍സൂണ്‍ ക്രമീകരണങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുതിയ സമയക്രമം അനുസരിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.
സമയക്രമത്തില്‍ മാറ്റം വരുന്ന പ്രധാന ട്രെയിനുകള്‍
- വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും സര്‍വീസ് നടത്തുന്ന കൊച്ചുവേളി-മുംബൈ ലോകമാന്യതിലക്(12202) കൊച്ചുവേളിയില്‍നിന്ന് പകല്‍ 7.45ന് പുറപ്പെടും. രാത്രി 8.25ന് എത്തേണ്ട തിരികെയുള്ള ട്രെയിന്‍ (12201) ട്രെയിന്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് വൈകി 10.45ന് കൊച്ചുവേളി എത്തിച്ചേരും.
- തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ (22653) തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെടും. തിരികെയുള്ള ട്രെയിന്‍ (22654) രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ട് വൈകി പുലര്‍ച്ചെ 6.50നാണ് തിരുവനന്തപുരത്ത് എത്തുക.
- ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രല്‍ – ഹസ്രത് നിസാമുദ്ദീൻ ട്രൈ-വീക്ക്ലി രാജധാനി എക്സ്പ്രസ് (12431) നാല്
- മണിക്കൂര്‍ 35 മിനുട്ട് നേരത്തേ ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും
- ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രല്‍ (ത്രൈവാരം) രാജധാനി എക്സ്പ്രസ് (12432) ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് 01.50 ന് എത്തും. നിലവിലെ സമയം അനുസരിച്ച് 2 മണിക്കൂര്‍ 15 മിനിട്ട് വെെകിയാണ് എത്തുക
-
- എറണാകുളം ജങ്ഷൻ – പൂനെ ജങ്ഷൻ എക്സ്പ്രസ് എറണാകുളത്തുനിന്ന് (ഞായര്‍, വെള്ളി ദിവസങ്ങളില്‍ ) 2.15 ന് പുറപ്പെടും. നിലവിലെ സമയത്തേക്കാള്‍ മൂന്ന് മണിക്കൂര്‍ നേരത്തെയാണ് വണ്ടി പുറപ്പെടുക
- ബുധനാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22655) 2.15ന് പുറപ്പെടും. നിലവിലെ
- സമയത്തേക്കാള്‍ മൂന്ന് മണിക്കൂര്‍ നേരത്തെയാണിത്
- തിരുവനന്തപുരം സെൻട്രല്‍ നേത്രാവതി എക്സ്പ്രസ് മുംബൈ ലോകമാന്യ തിലക് 11.40ന് പുറപ്പെട്ട് രാത്രി ഏഴിന് തിരുവനന്തപുരത്ത് എത്തും. നിലവില്‍ വെെകിട്ട് 6.05 നാണ് ഈ ട്രെയിൻ തിരുവന്തപുരത്തെത്തുന്നത്
- തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് ദ്വൈവാര എക്സ്പ്രസ് മുംബൈ ലോകമാന്യ തിലകില്‍നിന്ന് വെെകിട്ട് 4.55 ന് പുറപ്പെട്ട് രാത്രി 10.45 ന് കൊച്ചുവേളിയില്‍ എത്തും. നിവിലെ സമയത്തിനേക്കാള്‍ രണ്ടു മണിക്കൂര്‍ 20 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എത്തുക






