KeralaNEWS

ട്രെയിനിന് തീ വച്ച ആളുടെ ‘ഊര്’ ഉണ്ട്,’പേരില്ല’:കെ ടി ജലീൽ എംഎൽഎ

കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂര്‍, കണ്ണൂര്‍ ട്രെയിൻ തീവെപ്പിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും ട്രെയിനിന് തീവെക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.ടി.ജലീൽ എംഎൽഎ.
ട്രെയിനിന് തീയ്യിട്ട് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയില്‍ നിന്ന് ‘മാനസിക രോഗികള്‍’ ഇനിയും വരുമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെക്കാൻ നീക്കം നടന്നതായി വാര്‍ത്ത. “ഒരാള്‍” പിടിയില്‍? പിടിക്കപ്പെട്ടയാള്‍ക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തല്‍ക്കാലം “പേരക്ക” എന്നു ഇടാം!!!
കേന്ദ്രസര്‍ക്കാരിനു കീഴിലെ അന്വേഷണ ഏജൻസികള്‍ക്ക് കടന്ന് വരാനാകുമോ ഈ “മനോരോഗികള്‍” ട്രൈനിന് തീവെക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു “പ്രത്യേക” മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?’ -ജലീല്‍ ചോദിച്ചു.

Back to top button
error: