LocalNEWS

നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉദ്ഘാടനം നാളെ

കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാനപാത പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാളെ നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

തോമസ് ചാഴികാടൻ എം.പി., വാഴൂർ സോമൻ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളാകും. പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, ജോയി ജോർജ്, എം.ജി. ശേഖരൻ, അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സാജൻ കുന്നത്ത്, സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, ടി.എസ്. റഷീദ്, അക്ബർ നൗഷാദ്, ഉണ്ണിക്കുണ്ട് ജോർജ്ജ്, മജു മാത്യു പുളിയ്ക്കൽ, വിപിൻ രാജു, പി.സി. വർഗീസ് പുല്ലാട്ട്, എ.എം.എ. ഖാദർ, എ.ജെ. ജോർജ് അറമത്ത്, സൂപ്രണ്ടിംഗ് എൻജിനീയർ വി.ആർ. വിമല എന്നിവർ പങ്കെടുക്കും.

Back to top button
error: