മലയാളസിനിമയുടെ ബൈബിൾ എന്ന് വിളിക്കാവുന്നത് ഒരു ഫാസിൽ ചിത്രമാണെന്ന് നടൻ മോഹൻലാൽ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല സിനിമകളെക്കുറിച്ച് നടൻ മോഹൻലാൽ വിശദമായി പറയുന്നത്.
മലയാള സിനിമയുടെ ബൈബിൾ എന്ന് വിളിക്കാവുന്ന ഒരു ചിത്രം ഉണ്ടെന്നും അതിന്റെ സംവിധായകൻ ഫാസിൽ ആണെന്നും മോഹൻലാൽ പറഞ്ഞു. മണിച്ചിത്രത്താഴ് ആണ് ആ ചിത്രം. ഫാസിലിനെ നല്ലൊരു കഥപറച്ചിലുകാരൻ എന്നാണ് മോഹൻലാൽ വിളിച്ചത്.
തന്നിൽ ഒരു നടൻ ഉണ്ടെന്നും ഒരു കഥാപാത്രത്തെ നൽകിയാൽ തന്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകാം എന്നും മോഹൻലാൽ ഫാസിലിനെ കുറിച്ച് പറഞ്ഞു. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ആണ് സിനിമയിലേക്കുള്ള മോഹൻലാലിന്റെ കടന്നുവരവ്.