കോഴിക്കോട്: ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സൻ (16) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്, കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികള്‍ തിരയില്‍പ്പെട്ടത്.കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഇവര്‍ക്കൊപ്പം തിരയിലകപ്പെട്ട മറ്റൊരു കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.പ് രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റ് രണ്ടു പേരെയും കണ്ടെത്താനായില്ല. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തിയിരുന്നു.