തൃശൂർ: സിപിഎം ഭരണത്തിലിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25 പ്രതികളിൽ നിന്ന് 125.84 കോടി രൂപ ഈടാക്കാൻ നടപടി തുടങ്ങി. സിപിഎം നേതാക്കളായ 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. പട്ടികയിലുള്ള 2 പേർ ജീവിച്ചിരിപ്പില്ല. ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കാനാണു നീക്കം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്.
Related Articles
കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ ലഭിച്ചില്ല, മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം
November 13, 2024
ഒറ്റ ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍; ചൈനയില്‍ യുവതി മരിച്ചു, ഒടുവില്‍ കുടുംബത്തിന് നഷ്ടപരിഹാരം
November 13, 2024
Check Also
Close