കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ് സതീഷ്.സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനിയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയായ ശ്രദ്ധ സതീഷാണ് വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.
ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ പിടിച്ചു വച്ചിരുന്നു. ഇത് തിരികെ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ നേരിട്ട് കോളേജില്‍ എത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് എന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയ്ക്ക് മേല്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രദ്ധ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് സഹപാഠികള്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കുടുംബം രംഗത്ത് വന്നത്.
അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റിന്റെ മാനസിക പീഢനമാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.സംഭവത്തിൽ കോളേജിലേക് ക് തിങ്കളാഴ്ച എസ്‌എഫ്‌ഐ മാര്‍ച്ച് നടത്തും.കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതു വരെ ക്ലാസ്സ് നടത്താൻ സമ്മതിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.