തന്നെ ആർഎസ്എസ് ശാഖയിൽ വിട്ടത് രക്ഷിതാക്കൾ ,കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനം :എസ് ആർ പി
യാഥാസ്ഥിതിക കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്നും രക്ഷിതാക്കൾ ആണ് തന്നെ ആർ എസ് എസ് ശാഖയിലേക്ക് അയച്ചതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള .അത് ശരിയല്ലെന്ന് മനസിലാക്കി പതിനെട്ടാം വയസിൽ കമ്മ്യൂണിസ്റ്റ് ആയത് അഭിമാനകരമായ നേട്ടമായാണെന്നും എസ് ആർ പി പറഞ്ഞു .
ജന്മഭുമിയിലെ ലേഖനത്തിലാണ് എസ് ആർ പി ശാഖയിൽ പോയിരുന്നുവെന്നു പറയുന്നത് .തന്റെ ചെറുപ്പകാലത്താണെന്നു എആർപി വിശദീകരിക്കുകയും ചെയ്തു .ശാഖയിൽ പങ്കെടുക്കുക മാത്രമല്ല കായംകുളത്ത് ശാഖയുടെ ചുമതലക്കാരനുമായിരുന്നു അദ്ദേഹം .ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കെയാണ് കായകുളം കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയുടെ ചുമതലക്കാരൻ ആയത് .
മാധ്യമപ്രവർത്തകക്കെതിരെ ഉള്ള സൈബർ ആക്രമണത്തെ സംബന്ധിച്ചും എസ് ആർ പി പ്രതികരിച്ചു .ഇത്തരക്കാർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാ നടപടി എടുക്കും .പാർട്ടി പ്രവർത്തകർ തരം താണ പണി ചെയ്യരുത് .മുഖ്യമന്ത്രി പിണറായി വിജയന്റേത് വേട്ടയാടപ്പെടുന്നതിന്റെ പ്രതികരണം ആണെന്നും മനസിലുള്ളത് മുഖത്ത് വരുന്നത് അഭിനന്ദനീയമാണെന്നും എസ് ആർ പി പറഞ്ഞു .