KeralaNEWS

കെഎസ്‌യു രൂപം കൊണ്ടിട്ട് 66 വർഷങ്ങൾ

കേരള സംസ്ഥാനം 1956 നവംബർ ഒന്നിന് രൂപം കൊണ്ട ശേഷം നടന്ന ഏറ്റവും വലിയ സമരം അതായിരുന്നു…
   ” ഒരണ സമരം…. “
വിമോചന സമരത്തിന് വിത്ത് പാകിയ സമരം…
1958 ഫെബ്രുവരി അവസാനം മട്ടാഞ്ചേരിയിൽ ഒരു വിദ്യാർത്ഥിയും അവൻ സഞ്ചരിച്ചിരുന്ന ബോട്ടിലെ ടിക്കറ്റ് ചെക്കറും തമ്മിൽ കടത്തു കൂലിയെ സംബന്ധിച്ച ഒരു തർക്കം നടന്നു…
തർക്കം മൂത്ത് വിദ്യാർത്ഥികൾ ആർ. ടി. ഓഫീസിൽ എത്തി…
അവിടെ ജീവനക്കാരും ആയി വിദ്യാർത്ഥികൾ വാക്ക് തർക്കം ആയി…
ഒടുവിൽ കളക്ടർ ഇടപെടേണ്ടി വന്നു…
യാത്രയ്ക്ക് ആനുകൂല്യങ്ങൾ അനുവദിക്കാം എന്ന് കളക്ടർ ഉറപ്പ് നൽകി…
ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വെറും 9 മാസം മാത്രം പ്രായം ഉള്ള ഒരു വിദ്യാർത്ഥി സംഘടന ആയിരുന്നു…
അതാണ്‌ കെ. എസ്. യു..
1957 മേയ് 30 ന് കെ. എസ്. യു രൂപം കൊണ്ടു..
എം . എ. ജോൺ ആണ് സ്ഥാപകൻ…
മറ്റൊരു പ്രമുഖൻ ആയിരുന്നു എം. കെ. രവീന്ദ്രൻ…
ഇദ്ദേഹം പിന്നീട് വയലാർ രവി എന്ന പേരിൽ അറിയപ്പെട്ടു…
ഇനി എന്താണ് ഒരണ സമരം എന്ന് നോക്കാം.
കുട്ടനാട് ആണ് ഒരണ സമരത്തിന്റെ കേന്ദ്രം…
ഇ. എം. എസ്. സർക്കാർ കുട്ടനാട്ടിലെ ജല ഗതാഗതം ദേശസാൽക്കരിച്ചു…
കടത്തു കൂലി ഒരണ ആയിരുന്നത് 10 പൈസയായി….
ഒരണ എന്നാൽ 6 പൈസ..
ചുരുക്കത്തിൽ 6 പൈസ 10 പൈസയായി…
അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു…
ഇരട്ടിയോളം വർദ്ധനവ്…
1958 ജൂലൈ പകുതിയോടെ കെ. എസ്. യു നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങി..
അതും പെൺകുട്ടികൾ അടക്കം…
അവസാനം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇ. എം. എസ് സർക്കാർ നിർബന്ധിതമായി…
വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാർത്ഥികളുടെ പ്രാധാന ആവശ്യങ്ങൾ അംഗീകരിച്ചു…
കൂലി ഒരണയായി നിലനിന്നു…
ഒരണ സമരം എന്ന വാക്ക് ഞാൻ ആദ്യം കേൾക്കുന്നത് ഇ. കെ. നായനാരുടെ വായിൽ നിന്നാണ്…
ഒരണ സമരത്തിൽ എ. കെ. ആന്റണിയും പങ്കെടുത്തിരുന്നു…
ഒരിക്കൽ ആന്റണിയെ പറ്റി പറയുമ്പോൾ ഒരണൻ ആന്റണി എന്നാണ് നായനാർ പറഞ്ഞത്….
കെ. എസ്. യൂവിനെ പറ്റി പറയുമ്പോൾ അതിന്റെ സ്ഥാപകൻ ആയ എം. എ. ജോണിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല…
അദ്ദേഹം കോൺഗ്രസ്‌സിലെ പരിവർത്തന വാദികളുടെ നേതാവ് ആയിരുന്നു..
കോൺഗ്രസ്‌സിൽ നിന്നും സ്വയം പിൻവാങ്ങിയ അദ്ദേഹം കരുണാകരൻ കോൺഗ്രസ്‌ വിട്ട് ഡി. ഐ. സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം ചേർന്നു…
തികഞ്ഞ ഗാന്ധിയൻ ആയ ജോൺ 2011 – ൽ അന്തരിച്ചു…
പിൽക്കാലത്ത് കേരളത്തിൽ നിരവധി സമരമുഖങ്ങൾ തുറന്ന കെ. എസ്. യുവിന് 2023 മെയ് 30-ന് 66 വയസ്സായി.

Back to top button
error: