KeralaNEWS

ഇടുക്കിയിൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു

ഇടുക്കി: ‍ശസ്ത്രക്രിയയെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളില്‍ ജിഷ ബെന്നി (33)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ അടിമാലി താലൂക്ക് ആശുപത്രയിലായിരുന്നു ജിഷയുടെ ശസ്ത്രക്രിയ.വൈകുന്നേരത്തോടെ രക്തസ്രാവം ശക്തമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജിഷയെ ബന്ധുക്കള്‍ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു.
ഐസിയു ആംബുലൻസില്‍ അടിമാലിയില്‍നിന്നു രാജഗിരിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോള്‍ ജിഷയുടെ ആരോഗ്യനില വഷളായി.തുടര്‍ന്ന് ഇവിടെ എംബിഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം രാവിലെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആവശ്യമായ മരുന്നുകള്‍ നല്‍കിയെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതിനാല്‍ റഫര്‍ ചെയ്യുകയായിരുന്നെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സത്യബാബു പറഞ്ഞു.

Back to top button
error: