IndiaNEWS

ബംഗളൂരുവിൽ നാല് പേർ മുങ്ങിമരിച്ചു

ബംഗളൂരു: വിനോദയാത്ര പോയ നാലുയുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു.ദേവനഹള്ളി രാമനാഥപുരയിലാണ് സംഭവം.

ആര്‍.ടി നഗര്‍ സ്വദേശികളായ ഷെയ്ക്ക് താഹിറ, തൗഹീദ്, ഷാഹിദ്, ഫൈസല്‍ഖാൻ എന്നിവരാണ് മരിച്ചത്.ഞായറാഴ്ച നന്ദി ഹില്‍സിലേക്ക് യാത്ര പോയതായിരുന്നു നാല്‍വര്‍സംഘം. തിരിച്ചുവരുന്നതിനിടെ രാമനാഥപുര തടാകത്തില്‍ നീന്താനിറങ്ങിയതോടെ അപകടത്തില്‍ പെടുകയായിരുന്നു.

 

Signature-ad

 

. കൂട്ടത്തില്‍ ഒരാള്‍ക്ക് നീന്തലറിയില്ലായിരുന്നെന്നും മറ്റു മൂന്നുപേരും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുങ്ങിമരിച്ചതെന്നും പൊലീസ് പറഞ്ഞു.

Back to top button
error: