KeralaNEWS

ഭഗവാനെ തൊഴുത്,കാണിക്ക സമർപ്പിച്ച് ക്ഷേത്രത്തിൽ മോഷണം

കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിച്ചതിന് ശേഷം മോഷണം.
കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് കാണിക്ക സമര്‍പ്പിച്ച്‌ ഭഗവാനെ തൊഴുതതിന് ശേഷം മോഷ്ടാവ് ഭണ്ഡാരം തുറന്ന് പണം അപഹരിച്ചത്.
രാത്രി രണ്ടു മണിയോടെയാണ് മോഷണം നടന്നത്. കാക്കി വസ്ത്രധാരിയായ മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് എത്തിയത്. മുഖം മറച്ച്‌ തലയില്‍ തുണികൊണ്ട് കെട്ടിയ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ശിവക്ഷേത്രത്തിലെ പ്രവേശന കവാടത്തിലുള്ള ഭണ്ഡാരം നിരീക്ഷിച്ചതിനു ശേഷം ആനക്കൊട്ടിലുള്ള ഭണ്ഡാരത്തില്‍ നാണയം ഇട്ടതിനു ശേഷം ഉപയോഗിക്കാത്ത തുരുമ്ബെടുത്ത ഭണ്ഡാരത്തിലും കാണിക്ക ഇട്ടു. മൂന്നു ഭണ്ഡാരത്തിലും നാണയം നിക്ഷേപിച്ച ശേഷമാണ് അയ്യപ്പ മഠത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്.

Back to top button
error: