NEWSWorld

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ:ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം കുമരകം സ്വദേശിനിയായ പ്രതിഭ കേശവനെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയില്‍ നഴ്സായിരുന്നു.
രണ്ടു വര്‍ഷം മുൻപ് ബ്രിട്ടനിലെത്തിയ പ്രതിഭ, ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കാനിരിക്കെയാണ് ആകസ്മിക മരണം.നാട്ടിലേക്ക് പോകാനിരുന്ന പ്രതിഭയെ യാത്രയുടെ ഒരുക്കങ്ങള്‍ അറിയാനായി ബ്രിട്ടനില്‍ തന്നെയുള്ള സഹോദരി ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് നിഗമനം.തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

Back to top button
error: