KeralaNEWS

മലയാളം അധ്യാപക ഒഴിവ്

തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം മലയാളം ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി മൂന്ന് അല്ലെങ്കില്‍ നാല് എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2590079, 9447427476

അധ്യാപക ഒഴിവ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻവയോണ്‍മെൻറല്‍ സയൻസിലെ ഒരു
അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

Signature-ad

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അധിക യോഗ്യതയുള്ളവര്‍ക്ക് മുൻഗണന ലഭിക്കും.

 

യോഗ്യരായവര്‍ ബയോഡേറ്റാ civilserviceinstitute@mgu.ac.in എന്ന വിലാസത്തിലേക്ക് ജൂണ്‍ നാലിന് മുൻപ് അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: