KeralaNEWS

വർക്കലയിൽ 14 കാരിയോട് ലൈംഗികാതിക്രമം;പത്തനംതിട്ട സ്വദേശി പിടിയിൽ

വര്‍ക്കല: പതിനാലുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.പത്തനംതിട്ട ‍ വെട്ടൂർ തണ്ണിയോട് പുത്തൻവീട്ടില്‍ സന്തോഷാണ് (32) അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം.പെണ്‍കുട്ടി തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുമ്ബോഴാണ്  ഇടവഴിയില്‍ നില്‍ക്കുകയായിരുന്ന സന്തോഷ് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് മുതിർന്നത്.ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ‍ പെൺകുട്ടിയെ കടന്ന് പിടിക്കുകയും റബർത്തോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു.പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന്, വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ രാത്രിയോടെ പിടികൂടിയത്.

 

Signature-ad

പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്..പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Back to top button
error: