KeralaNEWS

വിരമിക്കല്‍ സത്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വിരമിക്കല്‍ സത്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

വെഞ്ഞാറമൂട് പിരപ്പൻകോട് ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയായ മിനി (56) ആണ് മരിച്ചത്. കാരേറ്റ് പേടികുളം സ്വദേശിനിയാണ്.

 

Signature-ad

വെഞ്ഞാറമൂട്ടിലെ ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാൻ കാറിലെത്തിയ മിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31ന് ആയിരുന്നു മിനി വിരമിക്കേണ്ടിയിരുന്നത്

Back to top button
error: