FictionNEWS

പരീക്ഷയിൽ  തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെങ്കിൽ അതിന് കാരണം മാതാപിതാക്കളോ അധ്യാപകരോ ആണ്

 
‘പരീക്ഷയിൽ തോറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു’.പരീക്ഷാ ഫലം വരുന്നതോടെ പത്രങ്ങളില്‍ സ്ഥിരം വരുന്ന വാര്‍ത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികള്‍ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ?

കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചര്‍മാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോല്‍വിയോടെ ആത്മഹത്യയില്‍ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മള്‍ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുള്‍ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ‌ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികള്‍.

പരീക്ഷയില്‍ തോറ്റു, അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞു എന്നീ കാരണത്താല്‍ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികള്‍ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആവ്യക്തിയുടെ മനസ്സിനെ പലതരത്തില്‍ മഥിച്ചു കൊണ്ടിരിക്കും.അതിനിടയില്‍ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്ബോള്‍ അവര്‍ ആത്മഹത്യയിലേക്ക് എടുത്തു ചാടും.പ്രശ്നങ്ങളില്‍ നിന്നുള്ള മോചനമായാണ് പലരും ഇന്ന് ആത്മഹത്യയെ കാണുന്നത്.എന്നെ എന്തിന് കൊള്ളാം എന്ന ചിന്തയുടെ പരിണിതഫലം !

Signature-ad

 

മാനസികമായ പല കാര്യങ്ങളാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.കേരളത്തിലെ 40 ശതമാനം ആളുകളില്‍ മാനസിക രോഗമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.പല മാനസിക രോഗങ്ങളും ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണെന്നിരിക്കെയാണ് ഇത്.

 

വ്യക്തിത്വ വൈകല്യങ്ങള്‍, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയ മാനസിക രോഗങ്ങളും ആത്മഹത്യയിലേക്ക് നയിക്കാം.തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കൻ കഴിഞ്ഞാല്‍ ആത്മഹത്യകള്‍ കുറയ്ക്കാൻ കഴിയും മാനസിക പ്രയാസം അനുഭവിക്കുമ്ബോള്‍ ആരോടെങ്കിലും മനസ്സ് തുറക്കാൻ അവസരമുണ്ടാകണം.ടെൻഷനും പിരിമുറുക്കവും അതു വഴി ഒഴിവാക്കാം.ഇവിടെയാണ് കൗണ്‍സിലിങ് പോലെയുള്ളവയുടെ പ്രസക്തി.നമ്മുടെ എത്ര വിദ്യാലയങ്ങളില്‍ ഇത് നടക്കുന്നുണ്ടെന്ന് ഒരു കണക്കെടുപ്പ് നടത്തിയാല്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഇത്തരം ആത്മഹത്യകളുടെ എണ്ണവും കുറയ്ക്കാൻ സഹായിക്കും.

Back to top button
error: