NEWS
ഇനി അമിത്ഷാ നേരിട്ട്, കർഷകരുമായി വൈകിട്ട് ഏഴിന് അടിയന്തര ചർച്ച
വിവാദ കർഷക നിയമത്തെ ചോദ്യം ചെയ്ത് പ്രക്ഷോഭ രംഗത്തുള്ള കർഷകരെ നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് ചർച്ച. ഡൽഹിയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തിനോടാണ് ചർച്ചയുടെ ക്ഷണം അറിയിച്ചിട്ടുള്ളത്.
7 സംഘടനകളെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിച്ചിട്ടുള്ളത്. ഇത് കർഷകരെ ഭിന്നിപ്പിക്കാൻ ആണോ എന്ന സംശയം കർഷകസംഘടനകൾക്ക് ഉണ്ട്.
3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കർഷക സംഘടനകൾ. എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഭേദഗതി ആകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.