TRENDING

ഞാൻ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടുള്ളൂ ,തുറന്നു പറഞ്ഞ് ശോഭന

സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞ അനുഭവം പങ്കുവച്ച് നടി ശോഭന .ദളപതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ശോഭന കരഞ്ഞത് .

ദിവസങ്ങൾ ആയി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ സങ്കടത്തിൽ ആയിരുന്നു ശോഭന .സിനിമ തീർത്ത് വേഗം വീട്ടിൽ പോകണമെന്നുണ്ടായിരുന്നു .രണ്ടു മലയാള സിനിമകൾ ചെയ്തു തീർത്തതിന് ശേഷമാണ് ദളപതി ലൊക്കേഷനിൽ എത്തിയത് .ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞ് ഷൂട്ടിംഗ് നീണ്ടു പോയി -ശോഭന പറയുന്നു .

Signature-ad

ഒരു ദിവസം വീട്ടിൽ പോകാൻ ടിക്കറ്റും എടുത്തു .എന്നാൽ ഒരു സീൻ മാത്രം ബാക്കിയായി .അത് തീർത്തിട്ട് പോകാമെന്നു പറഞ്ഞപ്പോൾ സങ്കടം വന്നു .കരഞ്ഞു .മമ്മൂട്ടി മാത്രമാണ് കരയുന്നത് കണ്ടുള്ളു .എന്തിനാണ് കരയുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു .

വീട്ടിൽ പോകണം ,അമ്മയെ കാണണം എന്ന് പറഞ്ഞു .ഇത്ര ചെറിയ കാര്യത്തിനാണോ കരയുന്നെ,വേഗം വീട്ടിൽ പോകാമല്ലോ എന്ന് മമ്മൂട്ടി ആശ്വസിപ്പിച്ചു -ശോഭന ഓർക്കുന്നു .

Back to top button
error: